rameshan-l-innaguration-c
കെ.പി.എം.എസ്.ചവറ യൂണിയൻ സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് എൽ.രമേശൻ. ഉദ്ഘാടനം ചെയ്യുന്നു

ചവറ: കെ.പി.എം.എസ് ചവറ യൂണിയൻ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എൽ.രമേശൻ ഉദ്ഘാടനം ചെയ്തു. ചവറ തട്ടാശേരി വിജയാപാലസ് ഓഡിറ്റോറിയത്തിൽ ചേർന്ന ആറാമത് യൂണിയൻ സമ്മേളനത്തിൽ.രമേശൻകെ .കല്ലയ്യത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ എം.ജെ. ഉത്തമൻ,ശർമ്മാ ജീ, യൂണിയൻ സെക്രട്ടറി അനിൽ യദുകുലം തുടങ്ങിയവർ സംസാരിച്ചു .തുടർന്ന് നടന്ന സംഘടനാ തിരഞ്ഞെടുപ്പിൽ മാജീ പ്രമോദ് (പ്രസിഡന്റ്) അനിൽ യദുകുലം (സെക്രട്ടറി) ഹരീഷ് കോയിവിള (ട്രഷറർ) പാലയ്ക്കൽ ഗോപൻ,നിഷാന്ത്(വൈസ് പ്രസിഡന്റുമാർ),വസന്താ രാജൻ,സുഭാഷ് വടക്കുംതല(അസി. സെക്രട്ടിമാർ) എന്നിവരടങ്ങുന്ന പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.