കൊട്ടാരക്കര: യു.ഡി.എഫ് സ്ഥാനാർത്ഥി ആർ.രശ്മിയുടെ കഴിഞ്ഞ ദിവസത്തെ സ്വീകരണ പരിപാടി വെളിയം മണികണ്ഠേശ്വരം കൊടിമൂട്ടിൽ ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച് വൈകിട്ട് 7 മണിയോടെ വെളിയം കോളനിയിൽ സമാപിച്ചു.45 സ്ഥലങ്ങളിൽ നടന്ന സ്വീകരണ യോഗത്തിൽ സ്ത്രീകളുടെ ബാഹുല്യം ശ്രദ്ധേയമായി.ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.കൊടിക്കുന്നിൽ സുരേഷ് എം.പി ആശംസകൾ അർപ്പിച്ചു.വെളിയം കോളനിയിൽ നടന്ന സമാപന സമ്മേളനത്തിൽ ശ്യാംകുമാർ, വെളിയം ശ്രീകുമാർ, സോമശേഖരൻ, വൈ.ഉദയൻ, എം.രാജീവ്, മാരൂർ മഹേഷ്, പ്രസാദ് കായില, രാജൻ, രമാദേവി അമ്മ തുടങ്ങിയവർ സംസാരിച്ചു.
ഇന്ന് നെടുവത്തൂരിൽ
പഞ്ചായത്തിലെ വല്ലം ക്ഷേത്ര മൈതാനിയിൽ ആരംഭിച്ച് വൈകിട്ട് 6ന് പുത്തൂർ ജംഗ്ഷനിൽ സമാപിക്കും. ഉച്ചക്ക് 1ന് പുലമൺ മാർത്തോമ്മാ ജൂബിലി മന്ദിരാങ്കണത്തിൽ ചേരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഉദ്ഘാടനം ചെയ്യും.