കൊട്ടാരക്കര: കെ.എൻ.ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി വിരമിച്ച സർവകലാശാല ജീവനക്കാരുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. പി.ഐഷാപോറ്റി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സർവകലാശാല അനദ്ധ്യാപക ജീവനക്കാരുടെ സമര ഐക്യപ്രസ്ഥാനമായ കോൺഫെഡറേഷൻ ഒഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് കേരളയുടെ പ്രസിഡന്റ് ആയിരുന്ന കെ.എൻ. ബാലഗോപാലിന്റെ വിജയം ഉറപ്പാക്കുന്നതിനായി സ്ക്വോഡ് വർക്കുകളുൾപ്പടെ നടത്തുവാൻ കുടുംബ സംഗമം തീരുമാനിച്ചു. കോൺഫെഡറേഷൻ മുൻ. ജനറൽ സെക്രട്ടറി ആർ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കാർഷിക സർവകലാശാലയിൽ നിന്ന് വിരമിച്ച അജയകുമാർ, ശിവശങ്കരപ്പിള്ള, കൊച്ചി സർവകലാശാല സർവീസ് പെൻഷണേഴ്സ് ഓർഗനൈസേഷൻ സെക്രട്ടറി എസ്. മോഹൻദാസ് എന്നിവർ സംസാരിച്ചു.
അഭിഭാഷക കുടുംബ സംഗമം
കൊട്ടാരക്കരയിലെ അഭിഭാഷക കുടുംബ സംഗമം പി.ഐഷാപോറ്റി ഉദ്ഘാടനം ചെയ്തു. എ.നജീബ്ദീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നടൻ സച്ചിൻ ആനന്ദ്, പുരോഗമന കലാസാബിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ.സി.ഉണ്ണിക്കൃഷ്ണൻ, എസ്.പുഷ്പാനന്ദൻ, ഡി.എസ്.സോനു, പി.കെ.രവീന്ദ്രൻ, സുമാലാൽ എന്നിവർ സംസാരിച്ചു.