കൊട്ടാരക്കര: കുളക്കട ഗ്രാമ പഞ്ചായത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.വയ്ക്കൽ സോമന് ഹൃദ്യമായ സ്വീകരണം നൽകി.രാവിലെ 8ന് പെരുങ്കുളം അമ്പലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച സ്വീകരണ പരിപാടി വൈകിട്ട് 7ന് പൂവറ്റൂരിൽ സമാപിച്ചു. മാദ്ധ്യമ പ്രവർത്തകനായ സജീഷ് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ജയൻ കുളക്കട, കെ.ആർ.രാധാകൃഷ്ണൻ, വിനോദ് പനയപ്പള്ളി, ഷാലു കുളക്കട, വേണു കുളക്കട,സന്ദീപ് ,ഉദയശങ്കർ, ഹരികൃഷ്ണൻ, വിഷ്ണുദാസ്, മുരളിമോൻ, അജിത് ചാലൂക്കോണം, സന്ധ്യ, ബിന്ദുരാജ്, ബീന, അഖില എന്നിവർ നേതൃത്വം നൽകി.