mazhakeduthy
2. വഹാബിന്റെ വീടിന്റെ മേൽക്കൂര 200 മീറ്റർ അകലെ ഷെമീറിന്റെ വീടിന്റെ രണ്ടാം നിലയിൽ പതിച്ച നിലയിൽ

ഓയൂർ: അമ്പലംകുന്ന് ചെങ്കൂരിൽ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയി 200 മീറ്റർ അകലെയുള്ള മറ്റൊരു വീടിന്റെ മുകളിൽ പതിച്ചു. ചെങ്കൂർ ബിൻഷാദ് മൻസിൽ വഹാബിന്റെ വീടിന്റെ ടിൻ ഷീറ്റുകൊണ്ടുള്ള മേൽക്കൂരയാണ് കാറ്റിൽ 100 അടി ഉയരത്തിൽ പൊങ്ങി 200 മീറ്റർഅകലെയുള്ള കുന്നുവിള വീട്ടിൽ ഷെമീറിന്റെ രണ്ടാം നിലയുടെ മുകളിൽ പതിച്ചത്. ഇതോടൊപ്പം മരങ്ങൾ കടപുഴകി വീണ് വീടിന്റെയും കക്കൂസിന്റെയും മേൽക്കൂരകൾ നശിക്കുകയും നിരവധി റബർമരങ്ങൾ പിഴുതും ഒടിഞ്ഞും നാശം സംഭവിക്കുകയും ചെയ്തു.കൂടാതെ നൂറ് കണക്കിന് വാഴകൾ, മരച്ചീനി, തുടങ്ങിയ കാർഷിക വിളകളും കാറ്റിൽ നശിച്ചു. വൈദ്യുതി ലൈനുകളുടെ മുകളിൽ മരം വീണ് പ്രദേശത്തെ വൈദ്യുതിബന്ധം പൂർണമായും തകരാറിലായി.