ചാത്തന്നൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. പീതാംബരക്കുറുപ്പിന്റെ ഉറപ്പുകളാണ് ചിറക്കരക്കാർക്ക് അറിയേണ്ടത്. അത് വെറുതേയാകില്ലെന്ന് അവർക്കറിയാം. നാടിനാവശ്യം എന്താണോ അത് നീതിയുക്തമായി ചെയ്യുമെന്നാണ് ഇത്തവണ കുറുപ്പിന്റെ ഉറപ്പ്. മണ്ഡലത്തിൽ പൊതുവേയും പോളച്ചിറയിൽ പ്രത്യേകമായും ചെയ്യാനാകുന്ന പദ്ധതികൾ വിവരിച്ചപ്പൊഴേക്കും ജനം ഹാപ്പി.
കോൺഗ്രസ് ചിറക്കര മണ്ഡലം കമ്മിറ്റിയായിരുന്നു ഇന്നലത്തെ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകിയത്. വിളപ്പുറം ആനന്ദവിലാസം ഭഗവതി ക്ഷേത്രത്തിന് മുന്നിൽ തുടങ്ങിയ പ്രചാരണത്തിന്റെ ഉദ്ഘാടനം ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. നെടുങ്ങോലം രഘു മുഖ്യപ്രഭാഷണം നടത്തി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ. സത്യദേവൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ സി.ആർ. അനിൽകുമാർ, കൺവീനർ എസ്.വി. ബൈജുലാൽ, പഞ്ചായത്ത് അംഗങ്ങളായ കെ. സുജയ് കുമാർ, ദിലീപ് ഹരിദാസൻ, കെ. സുരേന്ദ്രൻ, ഉളിയനാട് ജയൻ, സുബി പരമേശ്വരൻ, മേരിറോസ്, കൊച്ചാലുംമൂട് സാബു തുടങ്ങിയവർ പങ്കെടുത്തു.