
കൊല്ലം: ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 31 മുതൽ മേയ് 31 വരെ അവധിക്കാല ഫുട്ബാൾ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജില്ലയിലെ 6 മുതൽ 15 വയസ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള ക്യാമ്പിന്റെ ഉദ്ഘാടനം 31ന് വൈകിട്ട് 4ന് ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടക്കും. രജിസ്‌ട്രേഷൻ ആരംഭിച്ചു. രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 5 മുതൽ 6.30 വരെയുമാണ് രജിസ്‌ട്രേഷൻ. ഫോൺ: 9447019611, 9497175656, 98471 65766.