ചവറ: മണ്ഡലം ഇടത് സ്ഥാനാർത്ഥി ഡോ. സുജിത്ത് വിജയൻ പിള്ളയ്ക്ക് തേവലക്കരയിൽ സ്വീകരണം നൽകി. രാവിലെ 8ന് പൈപ്പ് മുക്കിൽ നിന്ന് ആരംഭിച്ച പര്യടനം നൂറുകണക്കിന് പ്രവർത്തകർ ഇരുചക്രവാഹനത്തിലും മറ്റു വാഹനങ്ങളിലുമായി വരവേറ്റു. മൂക്കനാട്ട്മുക്ക്, കാഞ്ഞിരവിളമുക്ക്, മലമേൽമുക്ക്, റേഷൻകട, തട്ടാരുകുന്ന്, ടാഗോർജംഗ്ഷൻ, നാത്തയ്യത്ത് ജംഗ്ഷൻ, മറിയം കാഷ്യു ഫാക്ടറി, വട്ടയ്ക്കാട്ട്മുക്ക്, ആലയിൽ ഭാഗം, മാര്യാടിമുക്ക്, തേവലക്കരചന്ത, പഞ്ചായത്ത് ഓഫീസ്, നെൽപ്പറമ്പ്, ഹോസ്പിറ്റൽ ജംഗ്ഷൻ, പുലിക്കുളം, ചേനങ്കര ജംഗ്ഷൻ, കാച്ചുവാഴ, കൈപ്പുഴജംഗ്ഷൻ, മൊട്ടയ്ക്കൽ, കാഞ്ഞിയിൽ ജംഗ്ഷൻ, വിളയിൽ ജംഗ്ഷൻ, പാറശ്ശേരിമുക്ക്, തേവാരം, കാരാളത്ത് വയൽ, യത്തീംഖാന, തുണ്ടിൽ മുക്ക്, മണത്തുണ്ടിൽ മുക്ക്, കാക്കത്തോട്ടം, വെള്ളംകൊള്ളി , മുള്ളംകൊല്ലി, കുളങ്ങര, നായനാർമുക്ക്, കോട്ടൂർമുക്ക്, ഗുരുമന്ദിരം, തോപ്പിൽമുക്ക്, ചെറുകോൽ മുക്ക്, പുളിക്കമുക്ക്, പാരയിൽ മുക്ക്, ലക്ഷംവീട്, മുട്ടം, അരീക്കാവ്, മഞ്ഞിപ്പുഴമുക്ക്, ബോട്ടുജെട്ടി, റേഷൻ കടജംഗ്ഷൻ, കല്ലുംപുറത്ത് ജംഗ്ഷൻ,ലോകരക്ഷക, വള്ളിവിള എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി 8 മണിക്ക് പടപ്പനാലിൽ സമാപിച്ചു. ആവേശോജ്ജ്വലമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് പ്രദേശവാസികളിൽ നിന്ന് ലഭിച്ചത്.