ചാത്തന്നൂർ: ഉത്സവ എഴുന്നള്ളത്ത് കഴിഞ്ഞ് മടങ്ങവേ ആന ഇടഞ്ഞത് പരിഭ്രാന്തി പടർത്തി. ചാത്തന്നൂർ ഭൂതനാഥ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എത്തിച്ച ആനയാണ് ഇന്നലെ രാത്രിയോടെ ഇടഞ്ഞത്.
ഊരുചുറ്റ് എഴുന്നള്ളത്ത് കഴിഞ്ഞ് ക്ഷേത്രത്തിലെത്തി തിടമ്പും ചമയങ്ങളും അഴിച്ച് മടങ്ങവേ ലോറിയിൽ കയറാൻ കൂട്ടാക്കാഞ്ഞ ആനയെ പാപ്പാൻ തല്ലി. ഇതേതുടർന്നാണ് ആന ഇടഞ്ഞത്. ഉത്സവത്തിന് എത്തിയവരെയും വഴിയാത്രക്കാരെയും ഉപദ്രവിക്കാതെ നീങ്ങിയ ആന രണ്ട് ഓട്ടോറിക്ഷകൾക്കും ഒരു കാറിനും കേടുവരുത്തി. ബ്ളോക്ക് പഞ്ചായത്ത് ഓഫീസ് ഭാഗത്തേയ്ക്കു നീങ്ങിയ ആനയെ ഒൻപതരയോടെ എലിഫന്റ് സ്ക്വാഡെത്തി തളയ്ക്കുകയായിരുന്നു.