
ജില്ലയിൽ 11 മണ്ഡലങ്ങളിലും പിങ്ക് പോളിംഗ് ബൂത്തുകൾ
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 11 മണ്ഡലങ്ങളിലും ഓരോ പിങ്ക് പോളിംഗ് ബൂത്തുകൾ വീതം സജ്ജീകരിക്കും. പിങ്ക് പോളിംഗ് സ്‌റ്റേഷനുകളിൽ പ്രിസൈഡിംഗ് ഓഫീസർമാർ, ബൂത്ത് ലെവൽ ഓഫീസർമാർ, പോളിംഗ് ഓഫീസർമാർ, പൊലീസ് എന്നിവരുൾപ്പടെ പൂർണമായും വനിതാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും വോട്ടെടുപ്പ് നടത്തുക. എല്ലാ വിഭാഗം വോട്ടർമാർക്കും ഈ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താം.
ഇതോടൊപ്പം ഓരോ മണ്ഡലത്തിലും കുറഞ്ഞത് മൂന്നുവീതം മാതൃകാ പോളിംഗ് സ്റ്റേഷനുകളും സജ്ജീകരിക്കും. കുടിവെള്ളം, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം, വോട്ടർ സഹായ കേന്ദ്രം, ഭിന്നശേഷിക്കാർക്കുള്ള റാംപ് , വീൽച്ചെയർ, വോട്ടർമാർക്ക് വിശ്രമകേന്ദ്രം, ദിശാസൂചകങ്ങൾ, സന്നദ്ധ സേവകരുടെ സഹായം എന്നിവയാണ് മാതൃകാ സ്റ്റേഷനുകളുടെ പ്രധാന സവിശേഷതകൾ.
പിങ്ക് പോളിംഗ് ബൂത്തുകൾ
കരുനാഗപ്പള്ളി - മോഡൽ ബോയ്സ് എച്ച്.എസ്.എസ്, കരുനാഗപ്പള്ളി
ചവറ - വാലിയം മെമ്മോറിയൽ ബി.എഡ് സെന്റർ, പന്മന
കുന്നത്തൂർ - ജി.വി.വി.എം എൽ.പി.എസ്, വേങ്ങ, മൈനാഗപ്പള്ളി
കൊട്ടാരക്കര - മന്നം മെമ്മോറിയൽ നഴ്‌സറി സ്‌കൂൾ, പടിഞ്ഞാറ്റിൻകര
പത്തനാപുരം - അൽ അമീൻ പബ്ലിക് സ്‌കൂൾ, പത്തനാപുരം
പുനലൂർ - എ.എം.എം.എച്ച്.എസ്, കരവാളൂർ
ചടയമംഗലം - ഗവ. യു.പി.എസ്, നിലമേൽ
കുണ്ടറ - ടി.കെ.എം ആർട്സ് കോളേജ്, കരിക്കോട്
കൊല്ലം - ഗവ. വനിതാ ഐ.ടി.ഐ, മനയിൽകുളങ്ങര
ഇരവിപുരം - ഡോൺ ബോസ്‌കോ യൂത്ത് സെന്റർ, മുണ്ടയ്ക്കൽ വെസ്റ്റ്
ചാത്തന്നൂർ - ഓൾഡ് ഏജ് ഹോം, ചിറക്കര