thodiyoor
തൊടിയൂർ വെളുത്ത മണലിൽ ചേർന്ന യു ഡി എഫ് ഇലക്ഷൻ പ്രചാരണ യോഗത്തിൽ പാണക്കാട് സയ്യിദ്സാദിഖലിശിഹാബ് തങ്ങൾ സംസാരിക്കുന്നു


തൊടിയൂർ: കരുനാഗപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ.മഹേഷിന്റെ ഇലക്ഷൻ പ്രചരണാർത്ഥം വെളുത്ത മണലിൽ ചേർന്ന യോഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. യു.ഡി .എഫ് മണ്ഡലം ചെയർമാൻ അഡ്വ.കെ.എ.ജവാദ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ എം .എ.സലാം, വൈസ് പ്രസിഡന്റ് വാഴയത്ത് ഇസ്മയിൽ, നിയോജകമണ്ഡലം പ്രസിഡന്റ് കാട്ടൂർ ബഷീർ, അഡ്വ.വി.ആർ.പ്രമോദ്, കെ.എസ്. പുരം സുധീർ, തൊടിയൂർ താഹ, എച്ച്.സലിം ,ഷാജി മാമ്പള്ളി, എൻ.രമണൻ, യൂനുസ്ചിറ്റുമൂല എന്നിവർ സംസാരിച്ചു.