nda-eravipuram
ഇരവിപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി രഞ്ജിത്ത് രവീന്ദ്രൻ മയ്യനാട് കല്ലുകുഴിയില സ്വീകരണ യോഗത്തിൽ സംസാരിക്കുന്നു

കൊല്ലം: ഇരവിപുരം നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി രഞ്ജിത്ത് രവീന്ദ്രന്റെ സ്വീകരണ പരിപാടിക്ക് മയ്യനാട് കല്ലുകുഴിയിൽ തുടക്കമായി. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പച്ചയിൽ സന്ദീപ് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കല്ലുകുഴി, പന്നിമൺ, ദുർഗാപുരി, പാർക്ക്മുക്ക്, മുണ്ടച്ചിറ, നാലുമുക്ക് മുണ്ടച്ചിറ ക്ഷേത്രം, ആറാട്ടുകുളം, ശാരദാവിലാസം, തട്ടാമല, മേവറം തുടങ്ങിയ ഇരുപത്തിയഞ്ച് കേന്ദ്രങ്ങളിൽ സ്വീകരണ യോഗങ്ങൾ നടന്നു.

എൻ.ഡി.എ നേതാക്കളായ സി.ബി. പ്രതീഷ്, ജയകുമാർ, നരേന്ദ്രൻ, എസ്. ഹരി, സജിത്ത് തുണ്ടിൽ,​ അഭിലാഷ്, രാജേഷ്, മോനിഷ, പ്രിൻസ് കോക്കാട്, കൂനമ്പായിക്കുളം ബൈജു,​ ഗീത ചിത്രസേനൻ,​ വത്സല,​ നിഷ പദ്മകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.