പരവൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകാൻ ജയപ്രകാശ് നാരായൺ സെന്റർ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് വക്കം മനോജ് അദ്ധ്യക്ഷത വഹിച്ചു. അനൂപ് ഈപ്പൻ, സുജിത്ത് വെള്ളറട, കൊല്ലം കുമാർ, അഡ്വ. എം. മണികണ്ഠദാസ്, ഡോ. അശോക് ശങ്കർ തുടങ്ങിയവർ സംസാരിച്ചു.