photo
ആലപ്പാട്ട് ഗ്രാമപഞ്ചായത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ ആർ.രാമചന്ദ്രൻ പ്രസംഗിക്കുന്നു.

കരുനാഗപ്പള്ളി : ആലപ്പാട്ടെ മത്സ്യത്തൊഴിലാളികൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ.രാമചന്ദ്രന് വമ്പിച്ച വരവേൽപ്പ് നൽകി. ഇന്നലെ രാവിലെ 9 മണിക്ക് അഴീക്കൽ സംഘടിപ്പിച്ച സ്വീകരണ പരിപാടി സി.ഐ.ടി.യു കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി സെക്രട്ടറി എ.അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. ബ്രിജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബിജു സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ വസന്ത രമേശ്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെർളി ശ്രീകുമാർ, ജി.രാജദാസ്, പ്രസാദ് എന്നിവർ പ്രസംഗിച്ചു. റോളർ സ്കേറ്റിംഗ് താരങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് സ്ഥാനാർത്ഥി സഞ്ചരിച്ചത്. സ്വീകരണ ജാഥ കടന്ന് വന്ന റോഡിന്റെ ഇരുവശങ്ങളിലും കാത്തു നിന്ന നാട്ടുകാരെ സ്ഥാനാർത്ഥി അഭിവാദ്യ ചെയ്തു. രാത്രി 9 മണിയോടെ സ്വീകരണം വെള്ളനാതുരുത്തിൽ സമാപിച്ചു.