കൊട്ടാരക്കര: കേരളാ സ്റ്റേറ്റ് പെൻഷണേഴ്സ് യൂണിയൻ മേലില യൂണിറ്റ് വാർഷികം ചെങ്ങമനാട് വൈ.എം.സി.എ ഹാളിൽ കഥാകാരി കൊട്ടാരക്കര ബി.സുധർമ്മ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം വി.സദാനന്ദൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.ബ്ളോക്ക് കമ്മിറ്റി അംഗം നാരായണൻ നായർ , പി.കെ.രാമചന്ദ്രൻ, ശ്രീധരൻ, വി.കെ.തോമസ്,ചന്ദ്രശേഖരൻപിള്ള,ടി.ചാക്കോ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി ചെങ്ങമനാട് രാജൻപിള്ള( പ്രസിഡന്റ്),ജേക്കബ്( സെക്രട്ടറി)

തങ്കച്ചൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.