പത്തനാപുരം : മുംബൈയിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യപ്രവർത്തകനും ജീവിതാന്ത്യത്തിൽ ഗാന്ധിഭവൻ കുടുംബാംഗമായി മാറി നൂറ്റിമൂന്നാമത്തെ വയസിൽ ദിവംഗതനാവുകയും ചെയ്ത മന്നാ നാരായണന്റെ പേരിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ നാഷണൽ അവാർഡിന് അന്താരാഷ്ട്ര വ്യവസായിയും പ്രമുഖ സ്റ്റാർട്ടപ്പ് പ്രമോട്ടറുമായ ഡോ. ജെ. രാജ്മോഹൻ പിള്ള അർഹനായി.
പതിനോരായിരത്തി ഒരുന്നൂറ്റി പതിനൊന്ന് രൂപയും ശില്പവുമാണ് അവാർഡ്. ഇന്ന് രാവിലെ 10.30 ന് പത്തനാപുരം ഗാന്ധിഭവനിൽ നടക്കുന്ന ചടങ്ങിൽ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ മെമ്പർ ആർ. ചന്ദ്രശേഖരൻ അവാർഡ് സമ്മാനിക്കും.
ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ ചെയർമാനും ചലച്ചിത്ര നടൻ സച്ചിൻ ആനന്ദ്, സ്നേഹരാജ്യം ചീഫ് എഡിറ്റർ പി.എസ്. അമൽരാജ് എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.