കൊട്ടാരക്കര: പട്ടികജാതി വ‌ർഗ ഐക്യവേദി ജില്ലാ കൺവെൻഷൻ ഐത്തിയൂർ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ കെ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ആനക്കോട്ടൂർ ഷാജി, ജില്ലാ ട്രഷറർ നീലേശ്വരം കൃഷ്ണൻ കുട്ടി , ഭാരവാഹികളായ ടി.ഗോപാലകൃഷ്ണൻ, ഓമനാ സുധാകരൻ, അമ്പലപ്പുറം രാമചന്ദ്രൻ, രതീഷ് ചാലൂക്കോണം, പാരിപ്പള്ളി ശശി, റാണി എന്നിവർ സംസാരിച്ചു.