പരവൂർ: ചാത്തന്നൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. പീതാംബരക്കുറുപ്പിന്റെ വിജയത്തിനായി വനിതാ സ്ക്വാഡ് രൂപീകരിക്കാൻ മഹിളാ കോൺഗ്രസ് പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. പരവൂർ കോൺഗ്രസ് ഭവനിൽ കൂടിയ യോഗം ജില്ലാ ജനറൽ സെക്രട്ടറി ലതാ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. ലോലാകുമാരി മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി ഉഷാകുമാരി (പ്രസിഡന്റ് ), ശോഭനകുമാരി, റുക്കിയ (വൈസ് പ്രസിഡന്റുമാർ), ബിജി ബാലചന്ദ്രൻ, റെജീന (ജനറൽ സെക്രട്ടറിമാർ), ഷൈലജകുമാരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.