arun
നഗരസഭാ പ്രസിഡന്റ്‌ അനീഷ് കിഴക്കേകരയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന പരിപാടിയിൽ കൗ ൺസിലർമാരായ അരുൺ കാടംകുളം, ഗിരീഷ് കുമാർ, പ്രശാന്ത് എന്നിവർ

ഓടനാവട്ടം: വികലാംഗനായ ക്ഷീര കർഷകൻ കൊട്ടാരക്കര മുൻസിപ്പൽ ഓഫീസ് പടിക്കൽ നടത്തി വന്ന സത്യഗ്രഹത്തിന് പരിഹാരമായി. തന്റെ പുരയിടത്തിലേക്കുള്ള മുൻസിപ്പൽ റോഡ് ഭൂമാഫിയകൾ അടച്ചത് തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് കാടാംകുളം പ്രശാന്ത ഭവനിൽ പ്രശാന്തൻ നടത്തിവന്ന സത്യഗ്രഹമാണ് മുൻസിപ്പൽ ചെയർമാൻ എ. ഷാജു സമര പന്തലിലെത്തി നൽകിയ ഉറപ്പിന്മേൽ അവസാനിപ്പിച്ചത്. നഗരസഭാ പ്രസിഡന്റ്‌ അനീഷ് കിഴക്കേകരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന പരിപാടി ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി കെ. ആർ. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. കൗ ൺസിലർമാരായ അരുൺ കാടംകുളം, ഗിരീഷ് കുമാർ, ശ്രീരാജ്, ബിനി സബിത, പ്രകാശ് വിലങ്ങറ, രാജീവ്‌ കേളമത്, മനോജ്‌ തുടങ്ങിയവർ സംസാരിച്ചു.