കൊല്ലം: ഇരവിപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. നൗഷാദിന് പ്രവർത്തകർ വാളത്തുംഗലിൽ സ്വീകരണം നൽകി. ഇതോടെ പര്യടനത്തിന്റെ അഞ്ചാം ദിവസം പിന്നിട്ടു. വികസിത രാജ്യങ്ങളെ പോലും ഞെട്ടിപ്പിക്കുന്ന വിധമാണ് പിണറായി സർക്കാർ കേരളത്തിൽ ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ചതെന്ന് എം. നൗഷാദ് പറഞ്ഞു. ഇരവിപുരം ചന്തക്കട കലുങ്കുമുക്കിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. സംഘം മുക്ക്, കൂട്ടിക്കട, അമ്പൂക്കാവ്, മുല്ലശേരി, കളരിവാതുക്കൽ, കാഞ്ഞിരക്കാട് വയൽ, കൊന്നയ്ക്കാട്, പിണയ്ക്കൽ എന്നിവിടങ്ങളിലായിരുന്നു സ്വീകരണം. ഇന്ന് തെക്കേവിള മേഖലയിലാണ് സ്വീകരണം. രാവിലെ മണ്ഡലത്തിലെ കാഷ്യൂ കോർപ്പറേഷൻ, കാപ്പെക്സ് കശുഅണ്ടി ഫാക്ടറികളിലാണ് നൗഷാദിന്റെ പര്യടനം.