പുനലൂർ:ഇടത് സ്ഥാനാർത്ഥി പി.എസ്.സുപാലിന് ഇന്ന് ഏരൂർ പഞ്ചായത്തിൽ സ്വീകരണം നൽകും.ഇന്ന് രാവിലെ 7ന് ഏരൂർ ഗവ.എച്ച്.എസ് ജംഗ്ഷനിൽ നിന്ന് സ്വീകരണ പരിപാടികൾ ആരംഭിക്കും.തുടർന്ന് ഏലാമുറ്റം, ആലഞ്ചേരി,പാണയം, നടക്കുന്നുംപുറം, നെട്ടയം, കോണത്ത്മുക്ക്, കരിമ്പിൻകോണം,പത്തടി, ഭാരതീപുരം, തുമ്പോട്, അയിലറ, വിളക്കുപാറ, ആർ.പി.എൽ, ഇളവറാംകുഴി, കിണറ്റ്മുക്ക്, മണലിൽ, മണലിൽപച്ച തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റ് വാങ്ങിയ ശേഷം ആർച്ചൽ വഴി രാത്രി 7ന് നിരപ്പിൽ ജംഗ്ഷനിൽ സമാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ.ബാബു പണിക്കർ, സെക്രട്ടറി എം.സലീം എന്നിവർ അറിയിച്ചു.