kanam
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഓയൂരിൽ സംസാരിക്കുന്നു.

ഓയൂർ: കിറ്റ് വിതരണത്തിന് സർക്കാർ മാസം 400 കോടി രൂപ ചെലവഴിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പൈസയല്ലെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ കേന്ദ്ര സഹായം ലഭിക്കാതിരുന്നപ്പോഴും ലക്ഷ്യത്തിലേക്ക് കുതിച്ച സർക്കാരാണ് പിണറായി സർക്കാരെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചടയമംഗലം നിയോജക മണ്ഡലം സ്ഥാനാർത്ഥി ചിഞ്ചുറാണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഓയൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളിൽ ഒപ്പം നിൽക്കാത്ത പ്രതിപക്ഷം അവസരം തരണമെന്നാണ് ജനങ്ങളോട് പറയുന്നത്.കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കാൻ എൽ.ഡി.എഫ് അധികാരത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ല കമ്മിറ്റി അംഗം കരിങ്ങന്നൂർ മുരളി അദ്ധ്യക്ഷത വഹിച്ചു.ഡോ. ലതാദേവി, കരകുളം ബാബു, എസ്.ബുഹാരി, ആർ.രാജേന്ദ്രൻ, സാം കെ. ഡാനിയൽ, ഇന്ദുശേഖരൻ നായർ എന്നിവർ സംസാരിച്ചു.