kottiyam-photo
സിറ്റിസൺ പ്രൊട്ടക്ഷൻ ഫോറം വനിതാ കൂട്ടായ്മ സെയ്ദ് മുഹസിൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: സിറ്റിസൺ പ്രൊട്ടക്ഷൻ ഫോറം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ കൂട്ടായ്മയും റമദാൻ ക്ലാസും സംഘടിപ്പിച്ചു. കൊല്ലൂർവിള പള്ളിമുക്കിൽ നടന്ന പരിപാടി സെയ്ദ് മുഹസീൻ കോയാ തങ്ങൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ മൈലക്കാട് ഷാ അദ്ധ്യക്ഷത വഹിച്ചു. പെരിങ്ങാട് ഉസ്താദ് അബു ഇദ്രിസ് മുഹമ്മദ് ഷാഫി വിഷയാവതരണം നടത്തി. അയ്യൂബ് ഖാൻ മഹ്ളരി ക്ലാസെടുത്തു. സിദ്ദീഖ് മന്നാനി സംസാരിച്ചു.വനിതാ കൂട്ടായ്മ അംഗങ്ങൾക്കുള്ള റംസാൻ കിറ്റിന്റെ ടോക്കൺ വിതരണവും ചടങ്ങിൽ നടന്നു.

ഭാരവാഹികളായി സബൂറാ സഹീർ (പ്രസിഡന്റ്), ഷാഹിദാ നൗഷാദ് (ജനറൽ കൺവീനർ), ഹസീന സിയാദ് (വൈസ് പ്രസിഡന്റ്),​ ഷെമന (ട്രഷറർ),​ ബുഷ്റ, നിഷാന (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.