കൊട്ടാരക്കര: എൻ.ഡി.എ സ്ഥാനാർത്ഥി വയയ്ക്കൽ സോമന്റെ സ്വീകരണ പരിപാടി ഇന്നലെ രാവിലെ മൈലം ഗ്രാമ പഞ്ചായത്തിൽ നടന്നു. അന്തമണിൽ നടന്ന ആദ്യ സ്വീകരണ പരിപാടിയിൽ പങ്കെടുത്ത കർഷകൻ സ്വന്തം പുരയിടത്തിൽ വിളഞ്ഞ പൂവൻ കുല സ്ഥാനാർത്ഥിയ്ക്ക് നൽകി എതിരേറ്റു.
37 കേന്ദ്രങ്ങളിൽ നടന്ന സ്വീകരണ പരിപാടി വൈകിട്ട് 7 മണിയോടെ കോട്ടാത്തല ജംഗ്ഷനിൽ സമാപിച്ചു. ആർ.എസ്.എസ് മുൻ കാര്യവാഹക് പ്രതാപൻ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.പി.എം.രവികുമാർ, കെ.ബി.അജയകുമാർ, സന്തോഷ് താമരക്കുടി, പള്ളിക്കൽ സജി, മുട്ടമ്പലം ഗോപാലകൃഷ്ണൻ, മുരളിമോൻ, രാധാകൃഷ്ണൻ, അമ്പിളി,മണി, രാജേഷ്,ദീപു, അജിത് ചാലൂക്കോണം എന്നിവർ വിവിധ സ്വീകരണ യോഗങ്ങളിൽ സംസാരിച്ചു. അഖില ഭാരതീയ സൈനിക് സേവാ പരിഷത് ജില്ലാ കമ്മിറ്റിയുടെ
നേതൃത്വത്തിൽ എൻ.ഡി.എ കൊട്ടരക്കര നിയോജക മണ്ഡലം സ്ഥാനാർത്ഥി വയയ്ക്കൽ സോമന്റെ വിജയത്തിനായി വിജയ സന്ദേശ യാത്ര നടത്തി. വിജയ സന്ദേശ യാത്ര കൊട്ടാരക്കര മണ്ഡലം തിരഞ്ഞെടുപ്പ് കാര്യാലയത്തിൽ സ്ഥാനാർത്ഥി ഫ്ലാഗ് ഒഫ് ചെയ്തു.
ജില്ലാ പ്രസിഡന്റ് വാസുദേവൻ പിള്ള, സംസ്ഥാന വർക്കിംഗ്
പ്രസിഡന്റ് മധുവട്ടവിള, ജില്ലാ രക്ഷാധികാരി കേണൽ വിജയൻ പിള്ള, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീപ്രകാശ്, ജില്ലാ ജനറൽ സെക്രട്ടറി അശോക് കുമാർ അർക്കന്നൂർ, സംസ്ഥാന സമിതി അംഗം വാസുദേവൻ ഇഞ്ചക്കാട്, ജില്ലാ സെക്രട്ടറി വിശ്വനാഥൻ, അശോക് തുഷാര, പൊന്നപ്പൻപിള്ള, ജയമോഹൻ, സുകുമാരൻപിള്ള തുടങ്ങിയവർ നേതൃത്വം നൽകി.