കൊല്ലം: ലഡാക്കിൽ ട്രക്ക് മറിഞ്ഞ് മരിച്ച ജവാന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കൊട്ടാരക്കര മാവടി തെങ്ങുവിള ജംഗ്ഷൻ അഭിലാഷ് ഭവനിൽ അഭിലാഷ് കുമാറാണ് (35) 28ന് രാവിലെ മരിച്ചത്. ഇന്ന് രാവിലെ 7ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം പാങ്ങോട് സൈനിക ക്യാമ്പ് അധികൃതരും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങും. തുടർന്ന് പതിനൊന്നിന് കൊട്ടാരക്കരയിലെത്തിക്കും. കൊട്ടാരക്കരയിൽ നിന്ന് വിലാപ യാത്രയായി പുത്തൂർ മാവടി തെങ്ങുവിള ജംഗ്ഷനിലെ വീട്ടിലേക്ക് കൊണ്ടുവരും. പൊതുദർശനത്തിന് വച്ച ശേഷം പൂർണ സൈനിക ബഹുമതികളോടെയാണ് സംസ്കാരം. വാഹന വ്യൂഹത്തിനൊപ്പം പോകുന്നതിനിടയിൽ അഭിലാഷ് സഞ്ചരിച്ച ട്രക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു.