പുനലൂർ: കാര്യറ മലയിൽ ജംഗ്ഷനിൽ പ്രവർത്തനം ആരംഭിക്കുന്ന ഡിജിറ്റൽ സേവ, പൊതുജന സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.45ന് വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീൻ നിർവഹിക്കും.പഞ്ചായത്ത് അംഗം ആർ.ബിജുമോൻ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ ലീലാവതി അമ്മ,എൻ.രാധാകൃഷ്ണ പിള്ള, അജയകുമാർ, സുജാതൻ നായർ, വിജയഭാനു, ശശിധരൻ നായർ, രാജേഷ് തുടങ്ങിയവർ സംസാരിക്കും.