കൊല്ലം: ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന രീതിയാണ് കേന്ദ്രത്തിലും സംസ്ഥാനത്തും രണ്ട് മുന്നണികളും നടത്തുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രസ്താവിച്ചു. കൊട്ടാരക്കരയിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അവർ. സ്ഥാനാർത്ഥി ആർ.രശ്മി, താരിഖ് അൻവർ, കൊടിക്കുന്നിൽ സുരേഷ് എം.പി, ശാദിക്കലി ശിഹാബ് തങ്ങൾ, ജി. രതികുമാർ, എഴുകോൺ നാരായണൻ, വാക്കനാട് രാധാകൃഷ്ണൻ, കുളക്കട രാജു, കെ.എസ്.വേണുഗോപാൽ, പൊടിയൻ വർഗീസ്, ജി.സോമശേഖരൻ പിള്ള എന്നിവർ സംസാരിച്ചു.