കൊട്ടാരക്കര: കൊട്ടാരക്കര തൃക്കണ്ണമംഗലിൽ നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് നിസാര പരിക്ക്. വിലങ്ങറ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്.കനാലിലെ ഒഴുക്കിൽപ്പെട്ട ഇവരെ കൊട്ടാരക്കരയിലെ ആംബുലൻസ് ഡ്രൈവർമാരാണ് രക്ഷിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. തൃക്കണ്ണമംഗൽ സ്‌കൂളിന് സമീപത്തെ കനാൽ റോഡിലേക്ക് തിരിയുന്നതിനിടയിൽ കാർ നിയന്ത്രണം വിട്ട് വെള്ളമുള്ള കനാലിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേരും തെറിച്ച് വെള്ളത്തിൽ വീണു. ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിക്കുമ്പോഴാണ് അതു വഴി എത്തിയ കൊട്ടാരക്കരയിലെ ആംബുലൻസ് ഡ്രൈവർമാരായ രാജേഷും മനേഷും കനാലിൽ ഇറങ്ങി മൂന്ന് പേരേയും രക്ഷപ്പെടുത്തിയത്. കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ച് കരക്ക് കയറ്റി.