ആയൂർ: ചടയമംഗലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.എം.നസീറിന് ചിതറ മണ്ഡലത്തിൽ സ്വീകരണം നൽകി.കാഞ്ഞിരത്തുംമൂട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പരിപാടി മുൻ എം.എൽ.എ പ്രയാർഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷെമീം അദ്ധ്യക്ഷനായി.ചിതറമുരളി, ഇല്യാസ് റാവുത്തർ,എ.എ.ലത്തീഫ്, തുടങ്ങിയവർ സംസാരിച്ചു.നാൽപ്പതോളം കേന്ദ്രങ്ങളിൽ നിന്ന് സ്വീകരണം ഏറ്റുവാങ്ങിയ ശേഷം രാത്രി 8ന് ചിതറയിൽ സമാപിച്ചു.