pc-vishnunath
കുണ്ടറയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥ് സ്വീകരണ പര്യടനത്തിനിടെ

കുണ്ടറ: കേരളത്തിൽ ഇപ്പോൾ നടക്കുന്നത് പ്രീ പെയ്ഡ് പ്രീ പോൾ സർവേയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. യു.ഡി.എഫ് കുണ്ടറ നിയോജക മണ്ഡലം സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥിന്റെ മുളവനയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പ്രസിഡന്റ് കെ. ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കുണ്ടറ നിയോജകമണ്ഡലം ചെയർമാൻ കുരിപ്പള്ളി സലിം, കൺവീനർ ജി. വേണുഗോപാൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ, ആന്റണി ജോസ്, ജി. അനിൽ കുമാർ, സി.പി. മന്മഥൻ നായർ, കുണ്ടറ സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.

പി.സി.വിഷ്ണുനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എം.പിയുടെ പൊതുയോഗങ്ങൾ ചന്ദനത്തോപ്പ്, പള്ളിവേട്ടകാവ് തുടങ്ങിയ സ്ഥലങ്ങളിൽ നടന്നു. നാന്തിരിക്കലിൽ നിന്ന് വൈകിട്ട് അഞ്ച് മണിയോടെ ആരംഭിച്ച വിഷ്ണുനാഥിന്റെ സ്വീകരണ പരിപാടി രാത്രി ഒൻപത് മണിയോടെ ചെറുമൂട് ജംഗ്ഷനിൽ സമാപിച്ചു.