തൊടിയൂർ: കരുനാഗപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ. മഹേഷിന് തൊടിയൂരിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ഇടക്കുളങ്ങര ജംഗ്ഷനിൽ കെ.പി.സി .സി സെക്രട്ടറി
എൽ.കെ.ശ്രീദേവി സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എ.ജവാദ് അദ്ധ്യക്ഷത വഹിച്ചു. തൊടിയൂർരാമചന്ദ്രൻ ,ചിറ്റമൂലനാസർ, എം.എസ്.ഷൗക്കത്ത്, മഠത്തിനേത്ത് വിജയൻ ,മാമ്പള്ളിഷാജി എന്നിവർ സംസാരിച്ചു.തുടർന്ന് മണ്ഡലാതിർത്തിയിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി. സ്വീകരണ സ്ഥലങ്ങളിൽ യു.ഡി.എഫ് നേതാക്കളായ സി.ഒ.കണ്ണൻ, ഷിബു എസ്.തൊടിയൂർ, തൊടിയൂർവിജയകുമാർ, സലിംഹമദാനി, ചെട്ടിയത്ത് അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.രാത്രി പത്തിന് ചിറ്റുമൂലയിൽ സ്വീകരണ പരിപാടി സമാപിച്ചു.