jayalal
ചാത്തന്നൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.എസ്. ജയലാൽ മൈലക്കാട്ടെ സ്വീകരണ പരിപാടിയിൽ സംസാരിക്കുന്നു

ചാത്തന്നൂർ: കത്തിയാളുന്ന മീനച്ചൂടിനെ വകവയ്ക്കാതെ പ്രിയ സ്ഥാനാർത്ഥിയെ ആവേശത്തോടെ സ്വീകരിക്കുകയാണ് ആദിച്ചനല്ലൂർ. പഞ്ചായത്ത് ഭരണം കൈവിട്ടെങ്കിലും നിയമസഭ വിട്ടുനൽകില്ലെന്നാണ് ആദിച്ചനല്ലൂരിന്റെ ചുവന്ന മനസ് പറയുന്നത്.

ഇന്നലെ ആദിച്ചനല്ലൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായിരുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.എസ്. ജയലാലിന്റെ സ്വീകരണ പര്യടനം. വാദ്യമേളങ്ങളുടെയും പുഷ്പവൃഷ്ടിയുടെയും അകമ്പടിയോടെയായിരുന്നു സ്വീകരണം. മാറാൻകുഴിയിൽ ആരംഭിച്ച പര്യടനം കട്ടച്ചൽ ജംഗ്ഷൻ, കുമ്മല്ലൂർ പോസ്റ്റുമാൻ ജംഗ്ഷൻ, കൈതക്കുഴി, കുന്നുവിള, വെളിച്ചിക്കാല ലക്ഷംവീട്, വിളപ്പുറം, വരയണിക്കട, കുണ്ടുമൺ, കുഴിവിള ജംഗ്ഷൻ, ആദിച്ചനല്ലൂർ, മാമ്പഴത്ത്, പ്ലാക്കാട്, പ്ലാക്കാട് കൈത്തറി, സെറ്റിൽമെന്റ് കോളനി തുടങ്ങിയയിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഒറ്റപ്ലാമൂട്ടിൽ സമാപിച്ചു.

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻപിള്ള ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം സുഭാഷ് അദ്ധ്യക്ഷനായിരുന്നു. എൽ.ഡി.എഫ് ആദിച്ചനല്ലൂർ പഞ്ചായത്ത് കൺവീനർ അജയൻ, ജില്ലാ കൺവീനർ എൻ. അനിരുദ്ധൻ, സി.പി.എം ചാത്തന്നൂർ ഏരിയാ സെക്രട്ടറി കെ. സേതുമാധവൻ, കൊട്ടിയം ഏരിയാ സെക്രട്ടറി സന്തോഷ്, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ദിനേശ് ബാബു, ആദിച്ചനല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സജികുമാർ, എം. സുരേഷ്, നാസറുദ്ദീൻ, ഗോപകുമാർ, മധുകുമാർ തുടങ്ങിയവർ പങ്കെടുത്തു.