bitty
കരുനാഗപ്പള്ളിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബിറ്റി സുധീറിനെ പാർട്ടി പ്രവർത്തകർ സ്വീകരിക്കുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബിറ്റി സുധീറിന് വൻ വരവേൽപ്പാണ് സ്വീകരണ കേന്ദ്രങ്ങളിൽ ലഭിക്കുന്നത്.

സ്വീകരണ പര്യടനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ കുലശേഖരപുരം, ക്ലാപ്പന പഞ്ചായത്തുകളിലെ അമ്പതോളം സ്ഥലങ്ങളിൽ സ്വീകരണം നടന്നു. എല്ലായിടങ്ങളിലും നൂറ് കണക്കിന് പേരാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്തിയത്.

ക്ലാപ്പന പഞ്ചായത്തിലെ ആലുംപീടികയിൽ നിന്നും രാവിലെ 9 മണിക്ക് സ്വീകരണത്തിന് തുടക്കം കുറിച്ചു. വൈകിട്ട് കുലശേഖരപുരം പഞ്ചായത്തിലെ കൂട്ടുങ്ങൽ ജംഗ്ഷനിൽ സ്വീകരണ പരിപാടി സമാപിച്ചു. മൂന്നാം ദിവസമായ ഇന്ന് ഓച്ചിറ പഞ്ചായത്തിലാണ് സ്വീകരണം ഒരുക്കിയിട്ടുള്ളത്.