കൊല്ലം: പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളോടൊപ്പം നിന്ന പിണറായി സർക്കാർ വീണ്ടും അധികാരത്തിലെത്താനായി കൊല്ലം മണ്ഡലത്തിൽ മികച്ച വികസനം കാഴ്ചവച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷിനെ വിജയിപ്പിക്കാൻ പ്രവർത്തിക്കുമെന്ന് കേരള സംസ്ഥാന വ്യാപാരി സമിതി കൊല്ലം ടൗൺ യൂണിറ്റ് കമ്മിറ്റി അറിയിച്ചു. എൽ.ഡി.എഫ് സർക്കാരിന്റെ വികസനപ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളുമാണ് സാധാരണ ജനങ്ങളുടെ പട്ടിണി മാറ്റിയതെന്ന് പ്രസിഡന്റ് കമാൽ പിഞ്ഞാണിക്കട, സെക്രട്ടറി യൂസഫ്, ഖജാൻജി ഒതേനൻ എന്നിവർ പറഞ്ഞു.