ldf
അന്നം മുടക്കിയ യു.ഡി.എഫ് നടപടികളിൽ പ്രതിഷേധിച്ച് ഇടത് മുന്നണിയുടെ നേതൃത്വത്തിൽ തെന്മല പഞ്ചായത്തിലെ ഇടമൺ ഉദയഗിരിയിൽ സംഘടിപ്പിച്ച കഞ്ഞി വയ്പ്പ് സമരം

പുനലൂർ: മണ്ഡലത്തിലെ 250 കേന്ദ്രങ്ങളിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കഞ്ഞ് വയ്പ്പ് സമരം സംഘടിപ്പിച്ചു. വിഷു, ഈസ്റ്റർ തുടങ്ങിയ വിശേഷ ദിവസങ്ങളിൽ റേഷൻ കടകൾ വഴി വിതരണം ചെയ്യാനിരുന്ന സ്പെഷ്യൽ അരിയുടെ വിതരണമായിരുന്നു യു.ഡി.എഫ് മുടക്കിയതായി പരാതി ഉയർന്നത്. പിന്നീട് കോടതി ഇടപെട്ടാണ് അരി വിതരണം പുന:രാരംഭിച്ചത്. എന്നാൽ നാട്ടുകാരുടെ അന്നം മുടക്കിയതിൽ പ്രതിഷേധിച്ച് തെന്മല, ആര്യങ്കാവ്, പുനലൂർ നഗരസഭ,കരവാളൂർ തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളിൽ കഞ്ഞി വയ്പ്പ് സമരം നടത്തി പ്രവർത്തകർ പ്രതിഷേധിച്ചു.