photo
എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.ബിറ്റി സുധീറിന് ഓച്ചിറയിൽ നൽകിയ സ്വീകരണം

കരുനാഗപ്പള്ളി: എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.ബിറ്റി സുധീറിന് ഓച്ചിറയിൽ വമ്പിച്ച സ്വീകരണം നൽകി. രാവിലെ 9 മണിക്ക് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് സ്വീകരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഓച്ചിറയിലെ വിവിധ സ്വീകരണ സ്ഥലങ്ങളിൽ എൻ.ഡി.എ പ്രവർത്തകരും നാട്ടുകാരും വമ്പിച്ച വരവേൽപ്പാണ് നൽകിയത്. വൈകിട്ട് 3 മണിയോടെ സ്വീകരണ പരിപാടികൾ അവസാനിച്ചു.