കൊട്ടിയം: പാലത്തറ ദുർഗാ ഭഗവതി ക്ഷേത്രത്തിലെ ചിത്തിര മഹോത്സവത്തിന് കൊടിയിറങ്ങി. കൊവിഡിന്റെ പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങൾ ഒഴിവാക്കി പൂജാ ചടങ്ങുകളും ആചാരാനുഷ്ഠാനപ്രകാരമുള്ള ക്ഷേത്ര കലകളും ഉൾപ്പെടുത്തിയാണ് ഇത്തവണ ഉത്സവം നടത്തിയത്. സമാപന ദിവനസം ആറാട്ട് എഴുന്നള്ളത്ത് ഘോഷയാത്രയും ശിങ്കാരിമേളവും നടത്തി. മാർച്ച് 21 മുതൽ 30 വരെ നീണ്ടുനിന്ന ഉത്സവത്തിന് ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് എസ്. സുധീർ, സെക്രട്ടറി എസ്. ബിജുലാൽ, വൈസ് പ്രസിഡന്റ് എസ്. അനു, ജോ. സെക്രട്ടറി ബിനു സദാശിവൻ, ഖജാൻജി രാജീവ് പാലത്തറ, ക്ഷേത്രം തന്ത്രി അമ്പലപ്പുഴ പുതുമന ഇല്ലത്ത് എസ്. ദാമോദരൻ നമ്പൂതിരി, മേൽശാന്തി ചമ്പക്കുളം അരുവിപ്പുറത്ത് മഠത്തിൽ പി. ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ നേതൃത്വം നൽകി.