കൊട്ടാരക്കര: യു.ഡി.എഫ് സ്ഥാനാർത്ഥി ആർ.രശ്മിയുടെ സ്വീകരണ പരിപാടി ഇന്നലെ രാവിലെ 8ന് കൊട്ടരക്കര മണികണ്ഠനാൽത്തറ മൈതാനിയിൽ ആരംഭിച്ചു. കൊട്ടരക്കര നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണമാണ് നൽകിയത്. സ്വീകരണ പരിപാടി കെ.പി.സി.സി നിർവാഹക സമിതി അംഗം പൊടിയൻ വർഗീസ് ഉദ്ഘാടനം ചെയ്തു.വൈകിട്ട് 7 ന് കൊട്ടരക്കര ടൗണിൽ നടന്ന സമാപന സമ്മേളനത്തിൽ കുളക്കട രാജു, ദിനേശ് മംഗലശ്ശേരി, ഓ.രാജൻ, കണ്ണാട്ടുരവി, ബേബി പടിഞ്ഞാറ്റിൻകര, രാജൻബാബു, ഫിറോസ് അലി, ഗിരിജ, ശോഭ പ്രശാന്ത്,ശൈലജ, ഷിജു പടിഞ്ഞാറ്റിൻകര തുടങ്ങിയവർ സംസാരിച്ചു. സ്വീകരണ പരിപാടിക്കിടയിൽ സ്ഥാനാർത്ഥി കാശ്മീരിൽ മരണമടഞ്ഞ ധീരജവാൻ അഭിലാഷിന്റെ മൃതശരീരത്തിൽ പുഷ്പചക്രം അർപ്പിച്ച് അനുശോചനം രേഖപ്പെടുത്തി. തുടർന്നുള്ള സ്വീകരണ പരിപാടി 3ന് സ്വന്തം നാടായ കുളക്കട പഞ്ചായത്തിൽ നടക്കും.