കൊല്ലം: ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ അവധിക്കാല ഫുട്ബാൾ പരിശീലന ക്യാമ്പിന് തുടക്കമായി . ആറ് മുതൽ 15 വരെ പ്രായമുള്ള ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം നടത്തുന്ന ക്യാമ്പ് മെയ് 31ന് സമാപിക്കും. ലാൽ ബഹദൂർ സ്റ്റേഡിയത്തിലെ ഓഫീസിലെത്തി രജിസ്‌ട്രേഷൻ നടത്താം. ഫോൺ: 9447019611.