c

കൊല്ലം: കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ബിന്ദു കൃഷ്ണയെ വിജയിപ്പിക്കണമെന്ന് ജെ.എസ്.എസ് (സോഷ്യലിസ്റ്റ്) കൊല്ലം നിയോജക മണ്ഡലം പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ജന. സെക്രട്ടറി വി.എച്ച്. സത്യജിത്ത് ഉദ്ഘാടനം ചെയ്തു. ജയദേവൻ അദ്ധ്യക്ഷനായി. എൻ. ബാഹുലേയൻ, എലിസബത്ത്, തുളസി, അശോകൻ, സുദേവൻ, സി.പി. രാജു തുടങ്ങിയവർ സംസാരിച്ചു.