കരുനാഗപ്പള്ളി: യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ.മഹേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കരുനാഗപ്പള്ളി മുഴങ്ങോട്ടുവിള ജംഗ്ഷനിൽ ഇന്ന് രാത്രി 7 മണിക്ക് പ്രസംഗിക്കുമെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ അറിയിച്ചു. സി.ആർ.മഹേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശശിതരൂർ എം.പിയുടെ റോഡ്‌ഷോ നാളെ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. തൊടിയൂർ പാലത്തിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന റോഡ് ഷോ അരമത്തുമഠം, മണപ്പള്ളി, മുല്ലശ്ശേരി മുക്ക് എ.വി.എച്ച്.എസ് ജംഗ്ഷൻ, വെളുത്തമണൽ, മാരാരിത്തോട്ടം, കരുനാഗപ്പള്ളി ടൗൺ വഴി ഓച്ചിറയിലെത്തി സമാപിക്കും.
അഖിലേന്ത്യാ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി യുടെ റോഡ് ഷോ നാളെ വൈകിട്ട് 3 മണിക്ക് ഓച്ചിറയിൽ നിന്ന് ആരംഭിച്ച്. ആയിരംതെങ്ങ്, ആലപ്പാട്, പണിക്കർകടവ്, കരുനാഗപ്പള്ളി ടൗൺ വഴി പ്രവേശിച്ച് ഓച്ചിറയിൽ സമാപിക്കും.