കൊട്ടാരക്കര: എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.വയയ്ക്കൽ സോമന് കരീപ്രയിൽ സ്വീകരണം നൽകി.രാവിലെ 8ന് ഇടയ്ക്കിടം ജംഗ്ഷനിൽ ആരംഭിച്ച സ്വീകരണ പരിപാടി വൈകിട്ട് 6 മണിയോടെ കരീപ്ര ജംഗ്ഷനിൽ സമാപിച്ചു.എൻ.ടി.യു ജില്ലാ പ്രസിഡന്റ് പാറംകോട് ബിജു ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗുരുനാഥൻമുകൾ, കിണർമുക്ക്, കടയ്ക്കോട്,കടയ്ക്കോട് ഫാക്ടറി ജംഗ്ഷൻ, കോളനി, പ്ളാക്കോട് കോളനി, ആറാട്ടുമുകൾ, കോട്ടവിള, കുപ്പണ, ഇലയം, വാക്കനാട് ജംഗ്ഷൻ, ഉളകോട് മാടൻനട, നെടുമൺകാവ്, കുടിക്കോട്, മടന്തക്കോട്, നെല്ലിമുക്ക്, പാലനിരപ്പ്, ചെക്കാല മുക്ക്, കുഴിമതിക്കാട്,തൃപ്പിലഴികം, നടമേൽ, ചൊവ്വള്ളൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം കരീപ്രയിൽ സമാപിച്ചു. കരീപ്ര വിജയകുമാർ, പ്രദീപ്, സജേഷ്, അജിത് ചാലൂക്കോണം, രഞ്ജിത് ചെപ്ര, അണ്ടൂർ രാധാകൃഷ്ണൻ, ഗീതാമണി അമ്മ, സുരേന്ദ്രൻ, ജനാർദ്ദനൻപിള്ള, ശശിമോൻ എന്നിവർ വിവിധ സ്വീകരണ സമ്മേളനങ്ങളിൽ സംസാരിച്ചു. യുവമോർച്ച കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ
നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന നാടൻപാട്ടും കലാവിരുന്നും ബി.ജെ.പി മണ്ഡലം സെക്രട്ടറി കെ.ആർ.രാധാകൃഷ്ണൻ ഫ്ളാഗ് ഓഫ് ചെയ്തു.മണ്ഡലത്തിലെ വിവിധ ബസ് സ്റ്റേഷനുകൾ, പബ്ലിക് മാർക്കറ്റുകൾ, ടൗണുകൾ , കോളേജുകൾ എന്നിവിടങ്ങളിൽ പര്യടനം നടത്തി.രാജേഷ് കുരുക്ഷേത്ര, രമേശ് അമ്പലക്കര, അഡ്വ.രമ്യാദേവി, ബിനി.പി, ശിൽപ്പ, സജിത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.