c
ചാത്തന്നൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറിന് കുളത്തൂർക്കോണത്ത് ലഭിച്ച സ്വീകരണം

ചാത്തന്നൂർ: എൻ.ഡി.എ തദ്ദേശഭരണം പിടിച്ച കല്ലുവാതുക്കലിൽ ബി.ബി. ഗോപകുമാറിന് വൻവരവേല്പ്.
ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂർ മണ്ഡലത്തിൽ താമര വിരിയിക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് പ്രവർത്തകർ. മാറ്റത്തിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് ബി.ജെ.പി പ്രവർത്തകർ പറയുന്നു.
യുവമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ കല്ലുവാതുക്കൽ പാറ ജംഗ്ഷനിൽ നിന്നാണ് സ്വീകരണ പരിപാടികൾ തുടങ്ങിയത്. പ്രവർത്തകർ ബി.ബി. ഗോപകുമാറിനെ ഷാളണിയിച്ചും പുഷ്പവൃഷ്ടി നടത്തിയുമാണ് സ്വീകരിച്ചത്. പഞ്ചായത്തിലെ സ്വീകരണ പരിപാടികൾ പാരിപ്പള്ളി ശ്രീരാമപുരം ജംഗ്ഷനിൽ സമാപിച്ചു.