phot
പുനലൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുൽ റഹ്മാൻ രണ്ടത്താണിക്ക് തെന്മല പഞ്ചയത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുന്നു.

പുനലൂർ: മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദു റഹിമാൻ രണ്ടത്താണിക്ക് തെന്മല പഞ്ചായത്തിൽ സ്വീകരണം നൽകി.ഇന്നലെ രാവിലെ 8ന് ചാലിയക്കരയിൽ നിന്നാണ് സ്വീകരണ പരിപാടികൾ ആരംഭിച്ചത്.തുടർന്ന് ഉപ്പുകുഴി, തോണിച്ചാൽ, ആനപെട്ടകോങ്കൽ, ഉദയഗിരി, ഇടമൺ സത്രം, വെള്ളിമല, തേവർകുന്ന്, ഇടമൺ-34, അണ്ടൂർപച്ച, ഉറുകുന്ന്കോളനി, ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ, പളളിമുക്ക്,പത്തേക്കർ, തെന്മല,തെന്മല ഡാം ജംഗ്ഷൻ വഴി ഉറുകുന്നിൽ സ്വീകരണ പരിപാടികൾ സമാപിച്ചു.സമാപന യോഗം ഡി.സി.സി.പ്രസിഡന്റ് പുനലൂർ മധു ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നേതാക്കളായ സി.വിജയകുമാർ, ഉറുകുന്ന് കെ.ശശിധരൻ, എം.നാസർഖാൻ, എസ്.ഇ.സഞ്ജയ്ഖാൻ, സജികുമാരി സുഗതൻ,ബി.വർഗീസ്,എബ്രഹാംമാത്യു, ജോസഫ് മാത്യൂ, സ്റ്റാർസി രത്നാകരൻ, ഇടമൺ ഇസ്മയിൽ, എ.ടി.ഫിലിപ്പ്, ഷിബു കൈമണ്ണിൽ, ജി.ഗിരീഷ്‌കുമാർ, സോജ സനൽ, എസ്.ആർ.ഷീബ, വെഞ്ചേമ്പ് സുരേന്ദ്രൻ തുടങ്ങിയവർ വിവിധ സ്വീകരണ യോഗങ്ങളിൽ സംസാരിച്ചു.