കൊല്ലം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ നിയോജക മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് നൽകി രഹസ്യസ്വഭാവം പാലിച്ച് വോട്ട് ചെയ്യുന്നതിനുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്റർ ഇന്ന് മുതൽ ഏപ്രിൽ 3 വരെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കും.

സ്ഥലങ്ങളും കേന്ദ്രങ്ങളും: കരുനാഗപ്പള്ളി - ജി.യു.പി.എസ് വടക്കേ കെട്ടിടത്തിലെ കിഴക്ക് ഭാഗം, ചവറ - ബ്ലോക്ക് ഓഫീസ്, കുന്നത്തൂർ - ശാസ്താംകോട്ട ബ്ലോക്ക് ഓഫീസ് താഴത്തെനില, കൊട്ടാരക്ക - കൊട്ടാരക്കര ഗവ. ബോയ്‌സ് ഹൈസ്‌കൂൾ, പത്തനാപുരം - പത്തനാപുരം സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസ്, പുനലൂർ - പുനലൂർ ജി.എച്ച്.എസ്.എസ്, ചടയമംഗലം - ബ്ലോക്ക് പഞ്ചായത്ത് ഹാൾ, കുണ്ടറ - ഇളമ്പള്ളൂർ എസ്.എൻ.എസ്.എം എച്ച്.എസ്.എസ്, കൊല്ലം - ടി.എം. വർഗീസ് മെമ്മോറിയൽ ഹാൾ, ഇരവിപുരം - കൊല്ലം എസ്.എൻ കോളജ് (പി.എസ്.നമ്പർ 47), ചാത്തന്നൂർ - ചാത്തന്നൂർ ഗവ. എച്ച്.എസ്.എസ്.