കൊല്ലം: ഇരവിപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. നൗഷാദിന്റെ കശുഅണ്ടി മേഖലയിലെ പര്യടനം
കിളികൊല്ലൂർ പൈനുംമൂട് എസ്.എ ഫാക്ടറിയിൽ നിന്ന് ആരംഭിച്ചു. കാഷ്യൂ കോർപ്പറേഷനെയും കാപ്പെക്സിനെയും സംരക്ഷിക്കാൻ സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ചെന്നും കഴിഞ്ഞ നാലര വർഷം കൊണ്ട് കാഷ്യൂ കോർപ്പറേഷൻ നാലായിരം പേർക്ക് പുതുതായി തൊഴിൽ നൽകിയെന്നും എം. നൗഷാദ് പറഞ്ഞു. കശുഅണ്ടി മേഖലയിലെ ഇടതു ട്രേഡ് യൂണിയൻ നേതാക്കളും നൗഷാദിനൊപ്പമുണ്ടായിരുന്നു.