പത്തനാപുരം: ഇടത് സ്ഥാനാർത്ഥി കെ .ബി. ഗണേശ് കുമാറിന് വോട്ടഭ്യർത്ഥിച്ച് സിനിമാ സീരിയൽ താരങ്ങൾ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ കുടുംബയോഗങ്ങളിൽ പങ്കെടുത്തു.സിനിമാ സീരിയൽ അഭിനേതാക്കളുടെ സംഘടനകളുടെ ഭാരവാഹി കൂടിയായ ഗണേശ് കുമാറിന്റെ വിജയത്തിനായി എല്ലാ തവണയും താരങ്ങൾ എത്താറുള്ളതാണ്. വരുംദിവസങ്ങളിലും പ്രമുഖ താരങ്ങളടക്കംകൂടുതൽ പേർ മണ്ഡലത്തിലെത്തുമെന്നാണ് പറയുന്നത് . ഇന്നലെ പത്തനാപുരം പഞ്ചായത്തിലായിരുന്നു ഗണേഷ് കുമാറിന്റെ സ്വീകരണം. ഇന്നു മുതൽ ഗണേശ് കുമാർ നേരിട്ട് കൂടുംബയോഗങ്ങളിൽ പങ്കെടുക്കും.