കൊല്ലം: ഇരവിപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബാബു ദിവാകരന് വടക്കേവിള മേഖലയിൽ വരവേല്പ് നൽകി. അമ്മൻനട ജംഗ്ഷനിൽ നടന്ന സ്വീകരണ പര്യടനം ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.സി. വിജയൻ ഉദ്ഘാടനം ചെയ്തു. എ. ഫസലുദ്ധീൻ ഹാജി, ശിവരാജൻ വടക്കേ വിള, എ.എസ്. നോൾഡ്, മംഗലത്ത് രാഘവൻ, കൃഷ്ണകുമാർ, അഹമ്മദ് കുട്ടി, പി. ബാബു തുടങ്ങിയവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു.