ചാത്തന്നൂർ: ചാത്തന്നൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. പീതാംബരകുറുപ്പിന്റെ ചാത്തന്നൂർ പഞ്ചായത്തിലെ സ്വീകരണ പരിപാടികൾ ഭൂതനാഥക്ഷേത്ര ജംഗ്ഷനിൽ ആരംഭിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ടി.എം. ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺ എബ്രാഹം, വരിഞ്ഞം സുരേഷ് ബാബു, യു.ഡി.എഫ് മണ്ഡലം ചെയർമാൻ നെടുങ്ങോലം രഘു, അഡ്വ. ജി. രാജേന്ദ്രപ്രസാദ്, ജേക്കബ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
പര്യടനം കുരയിൽവിള, മീനാട്, പാലമൂട്, കാട്ടുംപുറം, കുറുങ്ങൽ, മേലേവിള, ജയന്തി കോളനി, ഇടനാട്, മരക്കുളം, വരിഞ്ഞം, ശീമാട്ടി, ഊറാംവിള വഴി ചാത്തന്നൂരിൽ സമാപിച്ചു. അഡ്വ. സത്ജിത്, എസ്. ശ്രീലാൽ, സുഭാഷ് പുളിക്കൽ, സിസിലി സ്റ്റീഫൻ, എം. സുന്ദരേശൻപിള്ള, മൈലക്കാട് സുനിൽ, കെ. സുജയ് കുമാർ, റാംകുമാർ രാമൻ തുടങ്ങിയവർ പ്രസംഗിച്ചു.