കൊല്ലം : യു.ഡി.എഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം വടക്കുംതലയെ ഇളക്കി മറിച്ചു. സ്വീകരണ പര്യടനം അവസാന ദിനമായതിനാൽ പ്രവർത്തകർ ഒന്നടങ്കം ആവേശ തിമർപ്പിലായിരുന്നു. ഒലിയത്ത് മുക്കിൽ നിന്ന് ആരംഭിച്ച സ്വീകരണ പര്യടനം മാമ്പള്ളിമുക്കി, വടക്കുംതല പള്ളി, ചാമ്പക്കടവ്, ആൽത്തറമൂട്, കളീലിൽ കോട്ട, പുല്ലപള്ളി, ത്രീസെന്റ് കോളനി, കൊണ്ടോടിമുക്ക്, പനയന്നാർകാവ്, മാലിഭാഗം വഴി കുറ്റിവട്ടത്ത് സമാപിച്ചു.